Saudi Arabia
നിയമവിരുദ്ധമായി മക്കയിലേക്ക് ആളുകളെ കടത്താന്‍ ശ്രമം ; ഏഴ് പേര്‍ക്ക് ആഭ്യന്തര മന്ത്രാലയം പിഴ ചുമത്തി
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ചാണ് ഇവരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്
മക്ക | ഹജ്ജ് അനുമതി പത്രമില്ലാതെ പതിമൂന്ന് പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് വിദേശികളും മൂന്ന് സ്വദേശികളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ആഭ്യന്തര മന്ത്രാലയം പിഴ ചുമത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ചാണ് ഇവരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മക്കയിലേക്ക് അനധികൃതമായി ആളുകളെ കടത്താന്‍ ശ്രമിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കുമാണ് നേരിടേണ്ടി വരിക .കൂടാതെ നിയമലംഘകരുടെ പേരുകള്‍ സ്വന്തം ചെലവില്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘകരെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുകായും ചെയ്യും . ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ്ജ് അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ 20,000 റിയാല്‍ വരെ പിഴയും,തടവും നാടുകടത്തുയും ചെയ്യും. ഇവര്‍ സഊദിയിലേക്ക് പ്രവേശിക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി







