Connect with us

Kerala

സിന്‍ഡിക്കേറ്റിന് ചാന്‍സലറുടെ ഉത്തരവിനെ വെല്ലുവിളിക്കാനാകില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ചാന്‍സിലറുടെ നടപടി നിയമവിരുദ്ധമോ പക്ഷപാതം ഉണ്ടോ എന്ന് തെളിയിക്കാനായാല്‍ മാത്രമെ ഹരജിയില്‍ ഇടപെടാനാകൂ എന്നും കോടതി

Published

|

Last Updated

കൊച്ചി |  ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നും അത്തരം നടപടികള്‍ അധികാര ശ്രേണിയ്‌ക്കെതിരെന്നും ഹൈക്കോടതി. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിന്‍ഡിക്കേറ്റ് നടപടിയെടുത്തിരുന്നു. എന്നാല്‍ ചാന്‍സിലറായ ഗവര്‍ണര്‍ ഇത് റദ്ദാക്കി.ഇത് ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഹര്‍ജിയുടെ നിയമസാധുതയാണ് പരിശോധിച്ചുവെന്നും കാലിക്കറ്റ് സര്‍വ്വകലാശാല നിയമാവലി പ്രകാരം സിന്‍ഡിക്കേറ്റിന് ചാന്‍സിലറുടെ ഉത്തരവിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വിലയിരുത്തി. ചാന്‍സിലറുടെ നടപടി നിയമവിരുദ്ധമോ പക്ഷപാതം ഉണ്ടോ എന്ന് തെളിയിക്കാനായാല്‍ മാത്രമെ ഹരജിയില്‍ ഇടപെടാനാകൂ എന്നും കോടതി വ്യക്തമാക്കി.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ ആയ ഉദ്യോഗസ്ഥന്‍ ടെണ്ടര്‍ വിളിച്ചതില്‍ 27ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയാണ് സിന്‍ഡിക്കേറ്റ് ഇയാളെ തരംതാഴ്ത്തി നഷ്ടം വന്ന തുക പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്.എന്നാല്‍ ഈ നടപടി ചാന്‍സിലര്‍ റദ്ദാക്കി.ധനവകുപ്പിന്റെയും വിജിലന്‍സ് അന്വേഷണവും ചൂണ്ടിക്കാട്ടിയാണ് രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Latest