Connect with us

Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കെ സി സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, പി സി സുകുമാരന്‍നായര്‍ അവാര്‍ഡ്, മികച്ച നിയമസഭ റിപ്പോര്‍ട്ടിംഗിനുള്ള ജി കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Latest