Connect with us

Kerala

കെ എം ബഷീര്‍ കൊലപാതക കേസ് ; വിചാരണ ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി.

Published

|

Last Updated

തിരുവനന്തപുരം |  സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ
വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്ന് മുതല്‍ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.സംഭവം നടന്നിട്ട് ഏഴ് വര്‍ഷം തികയാറാവുമ്പോഴാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്

 

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗതിയില്‍ ഓടിച്ച കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം പബ്ലിക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം. സംഭവ സമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം പെണ്‍സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു.

 

Latest