Kerala
പോത്ത് നടുറോഡിലേക്ക് വിരണ്ടോടി ഓട്ടോ റിക്ഷ തകര്‍ത്തു; ഡ്രൈവര്‍ക്ക് പരുക്ക്
നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരുക്കേറ്റത്.
കോഴിക്കോട്| പോത്ത് നടുറോഡിലേക്ക് വിരണ്ടോടി അക്രമാസക്തനായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്. ഓട്ടോ തകര്‍ത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരുക്കേറ്റത്. ജാഫറിന്റെ തലയ്ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ജാതിയേരിയിലാണ് സംഭവം.
വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്നു ജാഫര്‍. പെട്ടെന്ന് ഓട്ടോയ്ക്ക് മുന്‍പിലേക്ക് ഓടിയടുത്ത പോത്ത് ആക്രമണം നടത്തുകയായിരുന്നു. ഓട്ടോയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പോത്താണ് വിരണ്ടോടിയത്. ഡ്രൈവര്‍ ജാഫറിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കിയിരിക്കുകയാണ്.
Content Highlights:
An auto driver named Jafar sustained head injuries after a domestic buffalo broke loose and turned violent on the road at Jatiyeri near Nadapuram in Kozhikode. The incident occurred around 9 PM when the aggressive animal suddenly charged at the moving auto rickshaw, causing extensive damage to the vehicle. Jafar was immediately rushed to the Nadapuram Taluk Hospital for medical treatment. The runaway buffalo was later found dead in a nearby area after the rampage.







