Connect with us

Kerala

മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമം; പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്, നിർത്തിവെക്കാൻ നിർദേശം

അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തിയത്.

Published

|

Last Updated

കൊച്ചി| എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമം നടത്തുന്നതി  നിടെ സംഘർഷം. അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്. ഇത് 15-ാം പ്രാവശ്യമാണ് ഒഴിപ്പിക്കൽ ശ്രമം. ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്മഹത്യശ്രമം നടത്തി. ഇതോടെ പോലീസ് സമര പന്തലിലേക്ക് ജലപീരങ്കി പ്രയോഗം നടത്തി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നീക്കങ്ങളുമുണ്ടായി.

ജലപീരങ്കി പ്രയോഗത്തിനും സമരക്കാരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ പോലീസ് പിൻവാങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ് പോലീസിന്റെ പിൻമാറ്റം. നേരത്തെ സംയമനത്തോടെയാണ് പോലീസ് കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നത്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ സമരക്കാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍. മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഭൂമിയില്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് എതിരായാണ് വിധി വന്നത്. എന്നാല്‍ പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം.

Content Highlights:
An eviction attempt at Malayidamthuruthu in Kizhakambalam, Ernakulam triggered violent protests and led to a tense standoff between residents and officials. The eviction was initiated for the fifteenth time based on a Supreme Court order regarding a land dispute spanning half a century. A protester attempted self-immolation by pouring petrol on his head, prompting the police to use water cannons and try to arrest the demonstrators. The police eventually withdrew from the site following a timely intervention by Home Minister Ramesh Chennithala.

 

 

Latest