Kerala
ഫിഷറീസ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി; മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ അന്തിമ പട്ടികയായി
മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ അന്തിമ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കൈമാറി
തിരുവനന്തപുരം | നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ അന്തിമ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കൈമാറി. നേരത്തെ കേട്ടതില്‍ നിന്നും വ്യത്യസ്തമായ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത
മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി വി ഡി സതീശന്‍: ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയന്‍സ് & ടെക്‌നോളജി, ലോട്ടറി,എയര്‍പോര്‍ട്ട്, മെട്രോ
രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ & റെസ്‌ക്യൂ , ജയില്‍, കയര്‍
സണ്ണി ജോസഫ് : വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം
കെ മുരളീധരന്‍ : ആരോഗ്യം,ദേവസ്വം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഭക്ഷ്യ സുരക്ഷ
എ പി അനില്‍കുമാര്‍: റവന്യൂ
പി സി വിഷ്ണുനാഥ്: ടൂറിസം, സാംസ്‌കാരികം
എം ലിജു: സഹകരണം , എക്‌സൈസ്
റോജി എം ജോണ്‍: ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ്: കൃഷി
കെ എ തുളസി: പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്
ബിന്ദു കൃഷ്ണ: തൊഴില്‍, വനിതാ ശിശു സംരക്ഷണം,ക്ഷീര വികസനം
ഒ ജെ ജനീഷ്: കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലികുട്ടി : വ്യവസായം,ഐ ടി
എന്‍ ഷംസുദ്ദീന്‍ : പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
കെ എം ഷാജി : തദ്ദേശ സ്വയം ഭരണം
മോന്‍സ് ജോസഫ് : ജലവിഭവ വകുപ്പ് , ഇറിഗേഷന്‍
പി കെ ബഷീര്‍ : പൊതുമരാമത്ത്
വി ഇ അബ്ദുല്‍ ഗഫൂര്‍ : ഫിഷറീസ് , സാമൂഹ്യനീതി
അനൂപ് ജേക്കബ് : ഭക്ഷ്യ പൊതുവിതരണം
സി പി ജോണ്‍ :ഗതാഗതം
ഷിബു ബേബി ജോണ്‍ : വനം വകുപ്പ്
അതേ സമയം ജി സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യാവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎല്‍എമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി സുധാകരനായിരിക്കും.







