Connect with us

Kuwait

ചികിത്സാപിഴവ് ;ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിലെ വിദഗ്ധര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ചികിത്സ പിഴവും തൊഴില്‍ ചട്ടലംഘനവും നടന്നതായും കണ്ടെത്തിയിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് നല്‍കിയ പരാതിയില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഗുരുതരമായ ചികിത്സാ പിഴവ് നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍ അഹ്മദ് അല്‍ അവാദി, കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുക യായിരുന്നു.

രോഗികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിയമവ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഡോക്ടര്‍ ക്കെതിരെ നടപടി സ്വീകരിച്ചത്. മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സാങ്കേതിക നിയമപരമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് തുടര്‍നടപടികള്‍ക്കായി കേസ് കൈമാറിയതെന്നും മന്ത്രാലയം വ്യക്തമാക്കി. മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിലെ വിദഗ്ധര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ചികിത്സ പിഴവും തൊഴില്‍ ചട്ടലംഘനവും നടന്നതായും കണ്ടെത്തിയിരുന്നു.

ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്ന സ്വതന്ത്ര ഏജന്‍സി ആണ് മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം.വിദഗ്ധ സമിതികള്‍ വഴി കേസുകള്‍ പരിശോധിച്ചു നീതിപൂര്‍ണവും വസ്തുനിഷ്ഠവുമായ തീരുമാനങ്ങള്‍ ഉറപ്പാക്കുന്ന സംവിധാനമാണ് ഇതന്നും മന്ത്രാലയം പ്രസ്താവിച്ചു . ആരോഗ്യരംഗത്ത് സുതാര്യതയും ഉത്തരവാദിത്വബോധവും ശക്തിപ്പെടുത്താനും സേവനങ്ങളുടെ ഗുണമേന്മ ഉയര്‍ത്താനും സമൂഹത്തിന്റെ വിശ്വാസം വര്‍ധിപ്പിക്കുവാനും മന്ത്രാലയം നടത്തിവരുന്ന നയങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest