Kerala
ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി വീണു; ഛായാഗ്രഹകന്‍ സജി നായര്‍ അന്തരിച്ചു
ഒട്ടേറെ മികച്ച സൃഷ്ടികള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം | പ്രശസ്ത ഛായാഗ്രഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി വീണുണ്ടായ അപകടത്തിലാണ് മരണം. 2014 ല്‍ പുറത്തിറങ്ങിയ ഷാജി എന്‍ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിട്ടാണ് മലയാള സിനിമയിലേക്ക് സജി നായര്‍ എത്തുന്നത്.
ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍, ബീരന്‍, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടല്‍ (ഷോര്‍ട്ട് ഫിലിം),അന്യര്‍ (പനോരമ സെലക്ഷന്‍ ലഭിച്ച ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.







