Kerala
മില്‍മ പാലിന് വില കൂട്ടി; വര്‍ധന ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ഇതോടെ പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.
തിരുവനന്തപുരം | സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ജൂണ്‍ ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 3.35 രൂപ കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് വില വര്‍ധനവെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ഇതോടെ പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.
ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി നല്‍കിയത്.







