Connect with us

Kerala

പിങ്ക് പോലീസ് കേസില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

കൊച്ചി | പിങ്ക് പോലീസ് കേസില്‍ സര്‍ക്കാറിനും പോലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മാനസിക പീഡനത്തിനിരയായ കുട്ടിക്ക് നമ്പി നാരായണന്‍ കേസിലെന്ന പോലെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുകയാണോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി കൈക്കൊണ്ടുവെന്ന കാര്യത്തിലുള്‍പ്പെടെ തിങ്കളാഴ്ച മറുപടി നല്‍കണം. സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ല. മാനസിക പിന്തുണ നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് മാത്രമാണോ കുട്ടിക്ക് ആവശ്യം. ഉദ്യോഗസ്ഥക്ക് അബദ്ധം പറ്റിയതാകാം. പക്ഷെ, മറുപടി പറയാനുള്ള ബാധ്യത പോലീസുകാരിക്കുണ്ട്.

പോലീസ് മേധാവിക്കെതിരെയും കോടതി കടുത്ത വിമര്‍ശനമുയര്‍ത്തി. പോലീസ് ക്ലബില്‍ ഇരുന്നാണോ അന്വേഷണം നടത്തേണ്ടത്. ഡി ജി പിയുടെ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണ്. പോലീസുകാരിയെ പോലീസ് മേധാവി എന്തിനു സംരക്ഷിക്കുന്നു. തുടങ്ങിയ ചോദ്യങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്ന് അഭിഭാഷക കോടതിയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest