Connect with us

Kerala

കോടതി നടപടികളില്‍ എ ഐ ഉപയോഗം; ജഡ്ജിമാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത്.

Published

|

Last Updated

കൊച്ചി : കോടതി നടപടികളില്‍ ജഡ്ജിമാര്‍ എ ഐ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കേസുകളിലെ കണ്ടെത്തലുകള്‍, ഉത്തരവുകള്‍, വിധി തീര്‍പ്പ് എന്നിവയില്‍ ഒരു സാഹചര്യത്തിലും എ ഐ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറന്‍സിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എ ഐ ടൂളുകള്‍ മാത്രം കര്‍ശന ഉപാധികളോടെ ഉപയോഗിക്കാമെന്നും എന്നാല്‍, ഏതൊരു എ ഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ജഡ്ജി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.

നിയമപരമായ കുറിപ്പുകളോ മറ്റോ വിവര്‍ത്തനം ചെയ്യാന്‍ എ ഐ ഉപയോഗിക്കുമ്പോള്‍, അത് ജഡ്ജിമാര്‍ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള ഭരണപരമായ ജോലികള്‍ക്ക് അംഗീകൃത എ ഐ ഉപകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോഴും മനുഷ്യന്റെ മേല്‍നോട്ടം ആവശ്യമാണ്. എ ഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകള്‍ കോടതികള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest