First Gear
ഹീറോ എക്സ്ട്രീം 160ആര്‍; പുതിയ നിറങ്ങളില്‍
സ്പോര്‍ട്സ് റെഡ്, മാറ്റ് സഫയര്‍ ബ്ലൂ, പേള്‍ സില്‍വര്‍ വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ, സ്റ്റെല്‍ത്ത് 2.0 എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാകും

ന്യൂഡല്‍ഹി| ഇന്ത്യയിലെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിളാണ് ഹീറോ എക്സ്ട്രീം 160ആര്‍. 2020 മാര്‍ച്ചിലാണ് ഹീറോ മോട്ടോകോര്‍പ് എക്സ്ട്രീം 160ആര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.
സ്പോര്‍ട്സ് റെഡ്, മാറ്റ് സഫയര്‍ ബ്ലൂ, പേള്‍ സില്‍വര്‍ വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ, സ്റ്റെല്‍ത്ത് 2.0 എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാകും. ഇതോടൊപ്പം സിംഗിള്‍-ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് വേരിയന്റുകളിലും എക്സ്ട്രീം 160ആര്‍ സ്വന്തമാക്കാനാവും. ബൈക്കിന്റെ സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് 1.19 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ഡബിള്‍ ഡിസ്‌ക് പതിപ്പിന് 1.22 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.
ഈ വേരിയന്റുകള്‍ക്ക് പുറമേ ഹീറോ എക്സ്ട്രീം 160ആര്‍ മോട്ടോര്‍സൈക്കിളിന്റെ ഒരു സ്റ്റെല്‍ത്ത് 2.0 വേരിയന്റും വിപണിയിലുണ്ട്. ഈ മോഡലിന് 1.30 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്ന എക്സ്‌ഷോറൂം വില.