Editors Pick
ലോകത്തിലെ ഏറ്റവും വിലകൂടിയ അഞ്ച് മാമ്പഴങ്ങൾ ഇതാ...
മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൻസാ മാമ്പഴം അതിന്റെ സുഗന്ധത്തിനും നിറത്തിനും പേര് കേട്ടതാണ്.മാത്രമല്ല വായിൽ അലിഞ്ഞു ചേരുന്ന മധുരവും ഇതിനുണ്ട്.

മാമ്പഴക്കാലമാണ്. പഴങ്ങളുടെ രാജാവ് വാഴുന്ന കാലം. വേനൽക്കാലത്ത് കേരളീയർക്ക് ഏറ്റവും സുലഭമായി ലഭിക്കുന്ന പഴവും മാമ്പഴം തന്നെ. നിങ്ങൾ ഒരു മാമ്പഴ പ്രേമിയാണെങ്കിൽ ലോകത്തിലെ ഏറ്റവും വിലയേറിയ ചില മാമ്പഴങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം…
മിയാസാക്കി മാമ്പഴം
ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം എന്നറിയപ്പെടുന്ന ഈ ജപ്പാനീസ് ഇനം അതിന്റെ നിറം, ക്രീം ഘടന, സമാനതകളില്ലാത്ത മധുരം എന്നിവയ്ക്ക് പേരുകേട്ടതാണ്.
കൊഹിതൂർ മാമ്പഴം
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള ഒരു രാജകീയ മാമ്പഴം ആണിത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇത് കൃഷി ചെയ്തു വരുന്നു.
അൽഫോൻസാ മാമ്പഴം
മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൻസാ മാമ്പഴം അതിന്റെ സുഗന്ധത്തിനും നിറത്തിനും പേര് കേട്ടതാണ്.മാത്രമല്ല വായിൽ അലിഞ്ഞു ചേരുന്ന മധുരവും ഇതിനുണ്ട്.
കാരവാവോ മാമ്പഴം
മനില മാമ്പഴം എന്നും അറിയപ്പെടുന്ന ഈ ഇനം ലോകത്തിലെ ഏറ്റവും മധുരമുള്ള മാമ്പഴമാണ്. ഇതും ഒരു രാജകീയ ഇനത്തിൽ പെടുന്ന മാമ്പഴമാണ്.
സിന്ധ്രി മാമ്പഴം
പാക്കിസ്ഥാനിലെ സിന്ദ് മേഖലയിൽ നിന്നുള്ള വേനൽക്കാല മാമ്പഴമാണിത്. മധുരമേറിയതും സുഗന്ധ പൂർണ്ണവും ആണ് ഈ മാമ്പഴം.
ഇവയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ രുചിയേറിയ മാമ്പഴങ്ങൾ.