Connect with us

Kerala

ഹേമ കമ്മിറ്റി റിപോര്‍ട്ട്: വാദം കേള്‍ക്കാന്‍ വിശാല ബഞ്ച്

കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബഞ്ച് പരിഗണിക്കും.

Published

|

Last Updated

കൊച്ചി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ വിശാല ബഞ്ച്. അഞ്ച് ജഡ്ജിമാരടങ്ങിയ ബഞ്ചാണ് രൂപവത്കരിക്കുക. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബഞ്ചിനാണ് രൂപം നല്‍കുകയെന്ന് ഹൈക്കോതി വ്യക്തമാക്കി.

കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

ഈമാസം 10ന് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കും.

Latest