Connect with us

Kerala

കനത്ത കാറ്റും മഴയും; തൃശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ പതിച്ചു

മഴയായതുകൊണ്ട് ആളുകളും വാഹനങ്ങളും റോഡില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവമെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Published

|

Last Updated

തൃശൂര്‍ | കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞ് റോഡിലേക്ക് വീണു. തൃശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു കൊണ്ടുള്ള ട്രസ് വര്‍ക്കാണ് എം ഒ റോഡിലേക്ക് പതിച്ചത്. മഴയായതുകൊണ്ട് ആളുകളും വാഹനങ്ങളും റോഡില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവമെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജന-ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡിലാണ് അപകടമുണ്ടായത്.

തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന മേല്‍ക്കൂരയാണ് താഴേക്കെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുമ്പ് മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റില്‍ മേല്‍ക്കൂര ഇളകി വീഴുകയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.

 

Latest