HEAVY RAIN ALERT
കനത്ത മഴ തുടരും; മുല്ലപ്പെരിയാര്‍ ഡാമില്‍ പത്ത് ഷട്ടറുകള്‍ തുറന്നു
ആലപ്പുഴയിലെ മുഴുവനും പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം | അതിശക്തമായ മഴ കുറഞ്ഞെങ്കിലും ആന്ധ്ര തീരത്തിന് പുറമെ മധ്യ കര്‍ണാടകക്ക് മുകളിലും ചക്രവാതചുഴി തുടരന്നതിനാല്‍ ഈ മാസം ഒമ്പതുവരെ സംസ്ഥാനത്ത് മഴ തുടരും. ആഗസ്റ്റ് ഏഴാം തീയതിയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
അതിനിടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്തനംതിട്ട ജില്ലയില്‍ ഭാഗികമായും നാളെ അവധി. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. പത്തനംതിട്ടയി ജില്ലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അതേ സമയം ജലനിരപ്പ് 137.70 അടി എത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. നേരത്തെ തുറന്ന ആറെണ്ണത്തിന് പുറമെ വൈകിട്ട് അഞ്ചോടെ നാല് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. എല്ലാ സ്പില്‍വേ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്