Connect with us

Kerala

തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനായില്ല; വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല

Published

|

Last Updated

തിരുവനന്തപുരം |  കനത്ത മഴയില്‍ റണ്‍വേ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.

 

Latest