Saudi Arabia
സഊദിയില്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
മുന്‍കരുതലുകള്‍ സ്വീകരിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണം. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ദമാം | സഊദിയില്‍ ചൊവ്വാഴ്ച വരെ സഊദിയില്‍ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സഊദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. മക്കയില്‍ മിതമായതോ കനത്തതോ ആയ മഴ, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവക്ക് സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മദീന, അല്‍-ബഹ, അസീര്‍, ജസാന്‍, സെന്‍ട്രല്‍ ഖാസിം, ഹായില്‍ വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യയിലും മഴക്ക് സാധ്യതയുണ്ട്. തലസ്ഥാനമായ റിയാദില്‍ മിതമായതോ കനത്തതോ ആയ മഴക്കും ശക്തമായ കാറ്റിനും രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ നജ്റാനില്‍ നേരിയ മഴക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.