National
ഹിമാചലില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; ആറ് പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി
മലാനയില്‍ നിര്‍മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി

കുളു | ഹിമാചല്‍ പ്രദേശില്‍ മഴയിലും മിന്നല്‍ പ്രളയത്തിലും കനത്ത നാശം. മണികരന്‍ വാലിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറ് പേരെ കാണാതായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കോജ്‌വാലിയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. മലാന ഗ്രാമവും മണികരന്‍ വാലിയും ഒറ്റപ്പെട്ട അവസ്ഥയിലാണ്
#WATCH | Himachal Pradesh: Flash flood hits Manikaran valley of Kullu district due to heavy rainfall, dozens of houses and camping sites damaged in Choj village: SP Kullu Gurdev Sharma pic.twitter.com/NQhq8o8JXC
— ANI (@ANI) July 6, 2022
പലയിടത്തും വാര്‍ത്താവിനിമയ ബന്ധം തകരാറിലായിരിക്കുകയാണ്. മലാനയില്‍ നിര്‍മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു പെണ്‍കുട്ടി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.