Connect with us

Kuwait

ആരോഗ്യ സേവനങ്ങള്‍ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കും

എല്ലാ രോഗങ്ങളും പ്രതിരോധിക്കുവാനും ചികിത്സാ സംവിധാനം മികച്ചതാക്കുവാനും ലക്ഷ്യമിട്ട് പ്രത്യേക വൈദ്യശാസ്ത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ അവാദി. എല്ലാ രോഗങ്ങളും പ്രതിരോധിക്കുവാനും ചികിത്സാ സംവിധാനം മികച്ചതാക്കുവാനും ലക്ഷ്യമിട്ട് പ്രത്യേക വൈദ്യശാസ്ത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കും.

എല്ലാ രംഗത്തും വിദഗ്ധരായ ഡോക്ടര്‍മാര്‍ തമ്മില്‍ അനുഭവങ്ങള്‍ കൈമാറാന്‍ സംവിധാനമുണ്ടാക്കും. മേഖലയില്‍ സഹകരണം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത അലൈഡ് മെഡിക്കല്‍ സര്‍വീസസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ഫറാസ് വ്യക്തമാക്കി.

യോഗത്തില്‍ ഇ എന്‍ ടി വിഭാഗത്തില്‍ ആഗോള തലത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

 

Latest