Connect with us

minister veena george

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

ആശുപത്രി നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ രോഗികളും ജീവനക്കാരും ആരോഗ്യ മന്ത്രിയുമായി പങ്കുവഹച്ചു

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിയത്. കുട്ടികളുടെ ഐ സി യുവിലായിരുന്നു ആദ്യ പരിശോധന. ആശുപത്രി നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ രോഗികളും ജീവനക്കാരും ആരോഗ്യ മന്ത്രിയുമായി പങ്കുവഹച്ചു.

മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു.
അട്ടപ്പാടിയില്‍ ഈ വര്‍ഷം രണ്ട് നവജാത ശിശുക്കളും നാല് ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചിരുന്നു. കുഞ്ഞുങ്ങളുടെ തൂക്കക്കുറവ് ആദിവാസി മേഖലയില്‍ ഭീഷണിയായി നിലനില്‍ക്കുകയാണ്.

Latest