Kerala
വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ കേസെടുത്തു
തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ തൊടുപുഴ പോലീസിന് നിര്‍ദേശം നല്‍കിയത്

ഇടുക്കി | തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നിര്‍ദേശം നല്‍കിയത്. എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.
നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.