Kerala
31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍
പ്രതിഷേധം ദേശീയപാത 85ലെ നിര്‍മാണ വിലക്കിനെതിരെ

കട്ടപ്പന | ദേശീയപാത 85ലെ നിര്‍മാണ വിലക്കിനെതിരെ ഈ മാസം 31ന് ഇടുക്കി ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ദേശീയപാത കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ആറാം മൈല്‍ മുതല്‍ നേര്യമംഗലം വരെ ലോംഗ് മാര്‍ച്ചിനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍കക്ഷികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി ആരോപിച്ചിരുന്നു.
---- facebook comment plugin here -----