Connect with us

haridasan murder

ഹരിദാസ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

അറസ്റ്റിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരി പുന്നോലില്‍ സി പി എം പ്രവര്‍ത്തകനായ ഹരിദാസിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബി ജെ പി പ്രവര്‍ത്തകനായ നിജിന്‍ദാസാണ് പിടിയിലായത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തയാണെന്നാണ് സംശയിക്കുന്നത്. നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

നിജിന്‍ദാസിനെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ബി ജെ പി മണ്ഡലം പ്രസിഡന്റടക്കം നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുകയാണെന്നും മുഴുന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.