Eranakulam
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ പീഡനം; ഒരു വനിതാ ഡോക്ടർ കൂടി പരാതി നൽകി
ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്.

കൊച്ചി | എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും വനിതാ ഡോക്ടറുടെ ലൈംഗിക പരാതി. 2018ൽ ഇവിടെ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേ വർഷം വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി നേരത്തേ ഉയർന്നിരുന്നു.
നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഡോക്ടർ ഇമെയിൽ വഴിയാണ് പരാതി നൽകിയത്. എറണാകളും സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമ നടപടി ആവശ്യമില്ലെന്ന് അറിയിച്ചെങ്കിലും വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്.
---- facebook comment plugin here -----