Harassment Complaint
പീഡന പരാതി: രണ്ടുകെട്ടിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍
നിലവില്‍ ഇയാള്‍ക്കു രണ്ടു ഭാര്യമാരും രണ്ടു മക്കളുമുണ്ട്.
പത്തനംതിട്ട | പീഡന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍. റാന്നി സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഇയാള്‍ വെച്ചൂച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
നിലവില്‍ ഇയാള്‍ക്കു രണ്ടു ഭാര്യമാരും രണ്ടു മക്കളുമുണ്ട്. ഈ ഭാര്യമാരുമായി വേര്‍പ്പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് ഇയാള്‍ പീഡിപ്പിച്ചത്.
ഇന്നലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വെച്ചൂച്ചിറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അറസ്റ്റിലായ സുരേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
---- facebook comment plugin here -----