Connect with us

International

ഹമാസ്-ഇസ്‌റാഈല്‍ യുദ്ധം: മരണസംഖ്യ 2000 കടന്നു

പലസ്തീനികളുടെ മരണസംഖ്യ 900 ആയി ഉയര്‍ന്നെന്നും പരിക്കുകള്‍ 4,500 ആയി വര്‍ധിച്ചെന്നും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Published

|

Last Updated

ടെല്‍ അവീവ്| ഹമാസ്- ഇസ്‌റാഈല്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഗാസയില്‍ വ്യോമാക്രമണത്തിനൊപ്പം കരയിലൂടെയും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് ഇസ്‌റാഈല്‍. തെക്കന്‍ ഇസ്‌റാഈലില്‍ സൈനികരെ വ്യാപകമായി അണിനിരത്തുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിനുശേഷം ഇസ്‌റാഈലില്‍ കുറഞ്ഞത് 1,200 പേരും ഗാസയില്‍ 900 പലസ്തീനികളും കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ആക്രമണത്തില്‍ 2,900-ലധികം ഇസ്‌റാഈലികള്‍ക്ക് പരിക്കേറ്റതായും 500-ലധികം പേര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും ഇസ്‌റാഈല്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ മരണസംഖ്യ 900 ആയി ഉയര്‍ന്നെന്നും പരിക്കുകള്‍ 4,500 ആയി വര്‍ധിച്ചെന്നും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ അതിര്‍ത്തി പ്രദേശങ്ങള്‍ ഹമാസില്‍ നിന്ന് തിരിച്ചുപിടിച്ചതായി ഇസ്‌റാഈല്‍ പ്രഖ്യാപിച്ചു. മേഖലയിലെ പല പ്രദേശങ്ങളുടെയും റോഡുകളുടെയും നിയന്ത്രണം ഇസ്‌റാഈല്‍ സൈന്യം ഏറ്റെടുത്തു. അമേരിക്കയില്‍ നിന്നുള്ള നൂതന വെടിക്കോപ്പുകളുമായി ആദ്യ വിമാനം ഇസ്‌റാഈലിന്റെ നെവാറ്റിം എയര്‍ബേസില്‍ ഇറങ്ങിയതായി ഇസ്‌റാഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്‌റാഈലിന് ശക്തമായ പിന്തുണ നല്‍കുമെന്ന് യുഎസ് ഗവണ്‍മെന്റ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

 

 

 

Latest