Connect with us

Kozhikode

ഹള്‌റതു സാലികീന്‍: മര്‍കസില്‍ ദര്‍സുകള്‍ക്ക് പഠനാരംഭം കുറിച്ചു

മതപരമായ അറിവുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദര്‍സുകള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും കാന്തപുരം.

Published

|

Last Updated

മർകസിൽ നടന്ന ദർസ് പഠനാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു.

കോഴിക്കോട് | വിശുദ്ധ റമസാനിലെ വാര്‍ഷിക അവധിക്ക് ശേഷം അധ്യയനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദര്‍സുകള്‍ക്ക് മര്‍കസില്‍ പഠനാരംഭം കുറിച്ചു. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച വിശ്വപ്രസിദ്ധ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ചൊല്ലിക്കൊടുത്ത് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പഠനാരംഭത്തിന് നേതൃത്വം നല്‍കി.

മതപരമായ അറിവുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദര്‍സുകള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 40 ദര്‍സുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

രാവിലെ പത്തോടെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സന്ദേശ ഭാഷണം നടത്തി.

വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, അബ്ദുസത്താര്‍ കാമില്‍ സഖാഫി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി സംബന്ധിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും സി പി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.