Connect with us

college reopening

കോളജുകളില്‍ പകുതി വീതം വിദ്യാര്‍ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ അധ്യയനം; വിവാദത്തില്‍ കണ്ണൂര്‍ വി സിയോട് വിശദീകരണം തേടി: മന്ത്രി ആര്‍ ബിന്ദു

വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികളുമായാണ് സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും. പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും പ്രവര്‍ത്തനം. ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍കിിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു

കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണട്്. വിഷയത്തില്‍ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വര്‍ഗീയ ഉള്ളടക്കം ഉള്ള കാര്യങ്ങള്‍ പാഠ്യ പദ്ധതിയില്‍ വരുന്നത് അപകടകരമാണെന്നും മന്ത്രി പ്രതികരിച്ചു

Latest