Ongoing News
ഹജ്ജ്: ജംറയിൽ കല്ലേറ് കർമം ആരംഭിച്ചു
സുബ്ഹിയോടെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ചാണ് മിനായില്‍ തിരിച്ചെത്തിയത്.

മിന | വിശുദ്ധ ഹജ്ജിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച (ദുല്‍ഹിജ്ജ 10) ഹാജിമാര്‍ മിനായിലെ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മം നടത്തി. അറഫാ സംഗമത്തിനു ശേഷം ഹാജിമാര്‍ ഇന്നലെ രാപ്പാര്‍ക്കുന്നതിനായി മുസ്ദലിഫയിലേക്ക് നീങ്ങിയിരുന്നു. സുബ്ഹിയോടെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ചാണ് മിനായില്‍ തിരിച്ചെത്തിയത്. സുബ്ഹി നിസ്‌കാര ശേഷം വിവിധ സംഘങ്ങളായാണ് ഹാജിമാര്‍ ജംറത്തുല്‍ അഖബ ലക്ഷ്യമാക്കി നീങ്ങിയത്.
കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായായി ജംറയും പരിസരങ്ങളും പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. തിരക്ക് ഒഴിവാക്കാനായി ചെറു സംഘങ്ങളായാണ് ഹാജിമാരെ കടത്തിവിടുന്നത്. സഊദി റോയല്‍ എയര്‍ ഫോഴ്‌സ്, റെഡ് ക്രസന്റ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തില്‍ എയര്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മിനയില്‍ മുഴുവന്‍ സമയവും സേവന രംഗത്തുണ്ട്.
കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഹാജിമാര്‍ ഉള്ഹിയ്യത്ത് കര്‍മവും പൂര്‍ത്തിയാക്കിയ ശേഷം കഅ്ബയിലെത്തി ത്വവാഫ് കര്‍മം നിര്‍മഹിച്ച് തലമുടി കളഞ്ഞ് ഇഹ്‌റാം വേഷം മാറി പുതുവസ്ത്രമണിയും. രണ്ടാം ദിനത്തില്‍ രണ്ട് ജംറകളിലാണ് കല്ലേറ് കര്‍മങ്ങള്‍ നടക്കുക. മൂന്നാം ദിനത്തിലെ കല്ലേറ് കര്‍മം കഴിയുന്നതുവരെ ഹാജിമാര്‍ തമ്പുകളുടെ നഗരിയില്‍ തന്നെ കഴിയും.