Connect with us

Kerala

ഹജ്ജ്; ആദ്യ ഗഡു 15 വരെ അടയ്ക്കാം

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഹജ്ജ് ഹൗസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രൊസസിംഗ് ചാർജ് ഉൾപ്പെടെ 81,800 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഈ 15 വരെ നീട്ടി.

ഇതുപ്രകാരം പണമടച്ച ശേഷം പാസ്സ്പോർട്ട്, പണമടച്ച രശീതി, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോറവും അനുബന്ധ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറേണ്ട അവസാന തീയതി ഈ മാസം 18 ന് വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

അതിനിടെ, സംസ്ഥാന ഹജജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട 10,331 പേരിൽ ഇതുവരെയായി 9,826 പേർ രേഖകൾ സമർപ്പിച്ചു. 505 പേർ രേഖകൾ സമർപ്പിക്കാനുണ്ട്. രേഖകൾ സമർപ്പിക്കാനുള്ള സമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം 18 വരെ നീട്ടിയിട്ടുണ്ട്.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകും. അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കും.

ഇതിനകം ഹജ്ജ് ഹൗസിലും വിവിധ കേന്ദ്രങ്ങളിലുമായി ലഭിച്ച പാസ്സ്പോർട്ടുകളും ഹജ്ജ് അപേക്ഷാ ഫോമുകളുടെയും സോർട്ടിംഗ്, സ്‌കാനിംഗ്, അപ്്ലോഡിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്.

ലഭിച്ച രേഖകളും പാസ്സ്പോർട്ടുകളും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഹജ്ജ് ഹൗസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയെയും ഹജ്ജ് ഹൗസ് ജീവനക്കാരെയും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രശംസിച്ചിട്ടുണ്ടെന്ന് ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Latest