Connect with us

Saudi Arabia

ഹജ്ജ് നിയമലംഘനം; മക്കയില്‍ 42 പേരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു

അനുമതി പത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ , അനുമതിയില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ തുടരുകയോ ചെയ്താല്‍ 20,000 റിയാല്‍ വരെ പിഴ ഈടാക്കുകയും ചെയ്യും.

Published

|

Last Updated

മക്ക |  മക്കയിലെ അല്‍-ഹിജ്റ ജില്ലയിലെ ഹജ്ജ് സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വിവിധ തരം വിസിറ്റ് വിസകള്‍ കൈവശം വച്ചിരുന്ന 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

നിയമലംഘകര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് ക്ക് അഭയം നല്‍കിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും ഇതിനകം ആരംഭിച്ചതായും ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികള്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി . അനുമതി പത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ , അനുമതിയില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ തുടരുകയോ ചെയ്താല്‍ 20,000 റിയാല്‍ വരെ പിഴ ഈടാക്കുകയും ചെയ്യും.

മറ്റൊരു സംഭവത്തില്‍, ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച് നാല് വിദേശ വനിതകളെ മക്കയിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഒരു ഘാന വംശജനെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.ഡ്രൈവറെയും യാത്രക്കാരെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും ആളുകളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് 100,000 റിയാല്‍ വരെ പിഴയും,ജയില്‍ ശിക്ഷ, പിഴ, നാടുകടത്തല്‍,രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും , കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

സംശയാസ്പദമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ് മേഖലകളില്‍ നിന്ന് 911 എന്ന ടോള്‍ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 999 എന്ന നമ്പറിലും നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിച്ചു

 

Latest