Connect with us

hajj2024

ഹജ്ജ്: മദീനയിലെ ആശുപത്രികളില്‍ കഴിയുന്ന ഹാജിമാരെ മക്കയിലെത്തിച്ചു

106 പ്രഫഷണലുകളുടെ പ്രത്യേക മെഡിക്കല്‍ ടീമാണ് ഹാജിമാരെ മക്കയിലെത്തിച്ചത്.

Published

|

Last Updated

മദീന/മക്ക | ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിയിലെത്തിയ ശേഷം മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനേഴ് തീര്‍ഥാടകരെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളോടയുള്ള പ്രത്യേക ആംബുലന്‍സുകളില്‍ മക്കയിലെ വിവിധ ആശുപത്രികളിലെത്തിച്ചു.

മദീന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് അഫയേഴ്സ്, റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തില്‍ 24 ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ടീം ഉള്‍പ്പെട്ട 106 പ്രഫഷണലുകളുടെ പ്രത്യേക മെഡിക്കല്‍ ടീമാണ് ഹാജിമാരെ മക്കയിലെത്തിച്ചത്.
മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള അല്‍-ഹിജ്റ റോഡില്‍ മെയിന്റനന്‍സ്, ഓക്‌സിജന്‍ വിതരണം, മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, അടിയന്തര സേവനങ്ങളുമായി വാഹനങ്ങളും സേവന രംഗത്തുണ്ടായിരുന്നു.

മദീനയിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, നാഷണല്‍ ഗാര്‍ഡിന്റെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, പ്രിന്‍സ് സുല്‍ത്താന്‍ ആംഡ് ഫോഴ്സ് ഹോസ്പിറ്റല്‍, വിവിധ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ സഊദി റെഡ് ക്രസന്റ് അതോറിറ്റിയും ഈ വര്‍ഷത്തെ ഹാജിമാരെ മക്കയിലെത്തിക്കുന്ന സേവനങ്ങളില്‍ പങ്കാളികളായതെന്ന് സഊദി മന്ത്രാലയം അറിയിച്ചു.

യാത്രയിലുടനീളം തീര്‍ത്ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക സൂപ്പര്‍വൈസറി മെഡിക്കല്‍ ടീമും, ഹജ്ജ് സുരക്ഷാസേനയും തീര്‍ഥാടകരെ അനുഗമിച്ചിരുന്നു.

 

 

സിറാജ് പ്രതിനിധി, ദമാം

Latest