International
ഹജ്ജ്: ആഭ്യന്തര തീർത്ഥാടകരുടെ വരവ് തുടങ്ങി
തിങ്കളാഴ്ച്ചയാണ് ഈ വര്ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക.
മക്ക| ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുണ്യ ഭൂമിയില്‍ ആഭ്യന്തര തീര്‍ത്ഥാടകരുടെ വരവ് തുടങ്ങി. പ്രവാചക നഗരിയായ മദീനയിലേക്കാണ് തീര്‍ത്ഥാടകര്‍ എത്തിച്ചേരുക. റൗളാ സന്ദര്‍ശനവും സിയാറത്തും പൂര്‍ത്തിയാക്കി മദീനയിയിലെ മിഖാത് കേന്ദ്രമായ ദുല്‍ഹുലൈഫ പള്ളിയില്‍ നിന്ന് ഇഹ്റാം ചെയ്തശേഷമാണ് ഇവര്‍ ഹജ്ജിനായി മക്കയിലെത്തുക.
ജിദ്ദ മക്ക എക്സ്പ്രസ് ഹൈവേ, മദീന- മക്ക ഹൈവേ വഴിയാണ് ഹാജിമാര്‍ മക്കയിലെത്തുന്നത്. ഇതോടെ പ്രധാന ഹൈവേകളില്‍ വാഹങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനുമായി ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള റോഡ് സുരക്ഷാ സേനകളെയും സുരക്ഷാ സൈനികരെയും പാതകളില്‍ പൂര്‍ണ്ണമായി വിന്യസിച്ചിച്ചിട്ടുണ്ട്.

ഔദ്യോഗിക ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍കനത്ത സുരക്ഷാ വലയമാണ് ഈ വര്‍ഷം ഒരുക്കിയിത്. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സൈനികര്‍ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡ്രോണുകളും ഉപയോഗിച്ചാണ് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കുന്നത്. കൂടാതെ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അമിത വേഗത കണ്ടെത്താനും താല്കാലിക ചെക്ക് പോസ്റ്റുകളും പട്രോളിംഗ് സംഘങ്ങളും രംഗത്തുണ്ട്.
മക്കയിലെ കനത്ത തിരക്കൊഴിവാക്കുന്നതിനായി ആഭ്യന്തര തീര്‍ത്ഥാടകര്‍ ഞായറാഴ്ച മുതല്‍ മിനായിലേക്ക് യാത്ര തിരിക്കും. തിങ്കളാഴ്ച്ചയാണ് ഈ വര്ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക.

മക്കയിലെ മസ്ജിദുല്‍ ഹറമിലെ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖകരവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹറമിന്റെ മുഴുവന്‍ കവാടങ്ങളും വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുകയും, പ്രവേശന കവാടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കുകയും ചെയ്യ്തു.
Content Highlights:
Domestic Hajj pilgrims have begun arriving in the prophetic city of Medina ahead of the upcoming pilgrimage season. After completing their visits to the Rawdah, they will enter the state of Ihram from the Dul Hulaifah Miqat mosque and travel to Makkah via major expressways. To manage the increased traffic and prevent unauthorized entry without official permits, Saudi authorities have deployed round-the-clock surveillance using drones and artificial intelligence. Domestic pilgrims are scheduled to move toward Mina from Sunday to avoid congestion, with the core rituals of Hajj officially commencing on Monday.







