Kerala
ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ
. പ്രതികള്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ഉടന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കും.
തിരുവനന്തപുരം| യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള യാത്രയില്‍ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ പ്രതികളെന്ന് എസ് ഐ ടി റിപ്പോര്‍ട്ട്. അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ തുടങ്ങിയവര്‍ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് എസ് ഐ ടി അതിവേഗം ഇടക്കാല റിപ്പോര്‍ട്ട് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ഉടന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കും.
വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യ മന്ത്രിസഭയില്‍ തന്നെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ലോക്കല്‍ പോലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു.
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസില്‍ ഗണ്‍മാന്മാരെ രക്ഷിക്കാന്‍ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികള്‍.
Content Highlights:
The Special Investigation Team has submitted an interim report to the Alappuzha Magistrate Court naming five security personnel as accused in the Navakerala Sadas attack case. The accused officers, including Anil, Sandeep, Shaiju, Vipin, and Arun, were found to have brutally beaten Youth Congress activists who were already restrained by the local police. The re-investigation was initiated after VD Satheesan took charge as Chief Minister and ordered a fresh probe into the severe protocol violations. Statements from officials also allege that former law and order ADGP MR Ajith Kumar actively intervened to protect the accused gunmen during the initial inquiry.







