Connect with us

Saudi Arabia

ഹജ്ജ്: ഇറാനിയൻ തീർത്ഥാടകന് ഹൃദയാഘാതം;  സഊദി മെഡിക്കൽ സംഘം രക്ഷപ്പെടുത്തി

പരിശോധനയിൽ ഹൃദയാഘാതം കണ്ടെത്തുകയും സങ്കീർണതകൾ തടയുന്നതിനുള്ള നിർണായകമായ "സുവർണ്ണ മണിക്കൂർ" എന്നറിയപ്പെടുന്ന  അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്.

Published

|

Last Updated

മക്ക| മക്കയിൽ ഹൃദയാഘാതത്തിൽ നിന്ന് ഇറാനിയൻ തീർത്ഥാടകനെ സഊദി  മെഡിക്കൽ സംഘം രക്ഷപ്പെടുത്തി. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട തീർത്ഥാടകനെ മെഡിക്കൽ സംഘം  കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

പരിശോധനയിൽ ഹൃദയാഘാതം കണ്ടെത്തുകയും സങ്കീർണതകൾ തടയുന്നതിനുള്ള നിർണായകമായ “സുവർണ്ണ മണിക്കൂർ” എന്നറിയപ്പെടുന്ന  അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്.

തീർത്ഥാടകന്റെ ആരോഗ്യ സ്ഥിതിയിൽ സങ്കീർണതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്  തന്റെ ഹജ്ജ് ഗ്രൂപ്പിൽ വീണ്ടും ചേരാന്‍ കഴിയും.ഹജ്ജ് വേളയിൽ അടിയന്തിര ഇടപെടലുകൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ദേശീയ ആരോഗ്യ സംരക്ഷണ മാതൃകയുടെ ഭാഗമായ അടിയന്തര പരിചരണ പ്രോട്ടോക്കോളുകൾ പ്രകാരം വിജയകരമായ ശസ്ത്രക്രിയ നടത്തിയതായി  മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ പ്രസ്താവനയിൽ പറഞ്ഞു.

Latest