Connect with us

From the print

ഹജ്ജ്; കേരളത്തിൽ നിന്ന് 5,119 ഹാജിമാർ വിശുദ്ധ ഭൂമിയിലെത്തി

കരിപ്പൂർ വഴി 3,984 പേരും കൊച്ചി വഴി 1,135 പേരുമാണ് വിശുദ്ധ ഭൂമിയിലെത്തിയത്.

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 5,119 ഹാജിമാർ വിശുദ്ധ ഭൂമിയിലെത്തി. കരിപ്പൂർ വഴി 3,984 പേരും കൊച്ചി വഴി 1,135 പേരുമാണ് വിശുദ്ധ ഭൂമിയിലെത്തിയത്. ഇതിൽ 1,455 പുരുഷന്മാരും 3,664 സ്ത്രീകളുമാണ്.

കരിപ്പൂരിൽ നിന്ന് ഇന്നലെ വരെ 24 വിമാനങ്ങളിലായി 1,009 പുരുഷന്മാരും 2,975 സ്ത്രീകളും വിശുദ്ധ ഭൂമിയിലെത്തി. ഇന്നലെ പുറപ്പെട്ട ആദ്യ വിമാനത്തിൽ മഹ്്റമില്ലാത്ത സ്ത്രീ തീർഥാടകരായിരുന്നു. ഇതോടെ 12 വിമാനങ്ങൾ മഹ്റമില്ലാത്ത സ്ത്രീ തീർഥാടകർക്ക് മാത്രമായി സർവീസ് നടത്തി. ടി വി ഇബ്‌റാഹീം എം എൽ എ, അഡ്വ. മൊയ്തീൻകുട്ടി, ഡോ. ഐ പി അബ്ദുൽ സലാം എന്നിവർ ക്യാമ്പ് സന്ദർശിച്ചു. തറയിട്ടാൽ ഹസൻ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര പ്രാർഥനക്ക് നേതൃത്വം നൽകി.

കൊച്ചിയിൽ നിന്നുള്ള നാലാമത്തെ ഹജ്ജ് വിമാനം ഇന്നലെ രാത്രി പുറപ്പെട്ടു. ഈ വിമാനത്തിലെ 289 പേരും മഹ്്റമില്ലാത്ത സ്ത്രീകളാണ്. ഇന്നും നാളെയും ഓരോ വിമാനം മഹ്്റമില്ലാത്ത സ്ത്രീ തീർഥാടകർക്കായി പുറപ്പെടുന്നുണ്ട്. കൊച്ചി വഴി 1,135 ഹാജിമാരാണ് യാത്ര തിരിക്കുന്നത്. ഇതിൽ 446 പുരുഷന്മാരും 689 സ്ത്രീകളുമാണ്.
അൻവർ സാദത്ത് എം എൽ എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സഫർ കയാൽ , തൊടിയൂർ മുഹമ്മദ് കുഞ്ഞ് മുസ്്ലിയാർ, മുസ്സമ്മിൽ ഹാജി, നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി കോ- ഓർഡിനേറ്റർ ടി കെ സലീം എന്നിവർ യാത്രയയക്കാനെത്തിയിരുന്നു.

---- facebook comment plugin here -----

Latest