Connect with us

National

ഹജ്ജ് 2022; അപേക്ഷകള്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ് സമര്‍പ്പിക്കേണ്ടത്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ഥാടനം.

അതേസമയം, ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂരില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രം.

Latest