Connect with us

Ongoing News

മുംബൈയെ മുക്കി ഗുജറാത്ത്; 55 റണ്‍സ് ജയം

ഗുജറാത്ത് മുന്നോട്ടുവച്ച 208 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് ബലികഴിച്ച് 152ല്‍ എത്താനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

അഹമ്മദാബാദ് | ഐ പി എലില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സ് വ്യത്യാസത്തില്‍ കശക്കിയെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ടുവച്ച 208 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് ബലികഴിച്ച് 152ല്‍ എത്താനേ കഴിഞ്ഞുള്ളൂ.

21 പന്തില്‍ 40 റണ്‍സെടുത്ത നെഹല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 26ല്‍ 33 നേടിയ കാമറോണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും (12 പന്തില്‍ 23) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറ്റ് ബാറ്റര്‍മാക്കൊന്നും തിളങ്ങാനായില്ല. ഗുജറാത്തിനു വേണ്ടി നൂര്‍ അഹമ്മദ് നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാനും മോഹിത് ശര്‍മയും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, 34 പന്തില്‍ 56 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 22ല്‍ 46 അടിച്ചെടുത്ത ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ (21 പന്തില്‍ 42) എന്നിവരുടെ കിടയറ്റ ബാറ്റിങാണ് ഗുജറാത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. മുംബൈക്കു വേണ്ടി പിയുഷ് ചൗള നാലോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസണ്‍ ബെഹ്രെന്‍ഡോഫും ഓരോ വിക്കറ്റെടുത്തു.

Latest