Connect with us

National

രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി സ്വയം പിന്മാറി

ജസ്റ്റിസ് ഗീതാ ഗോപിയാണ് പിൻമാറിയത്

Published

|

Last Updated

സൂറത്ത് | മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹരജി പരിഗണിക്കുന്നതിനൽ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി സ്വയം പിൻമാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിൻമാറിയത്. കേസ് മറ്റൊരു ബഞ്ചിന് കൈമാറുന്നതിന് ചീഫ് ജസ്റ്റിസിന് വിടാൻ അവർ കോടതി രജിസ്ട്രിക്ക് നിർദേശം നൽകുകയായിരുന്നു.

എല്ലാ കള്ളന്മാർക്ക് മോദി എന്നാണ് പേര് എന്ന വിവാദ പരാമർശത്തിൽ എടുത്ത കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്ത് ഏപ്രിൽ മൂന്നിന് രാഹുൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഹരജി ഏപ്രിൽ 20ന് കോടതി തള്ളി. ഇതിനെതിരെയാണ് ഇന്നലെ  രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നതിന് രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ പറഞ്ഞു.