Kerala
സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കും: മന്ത്രി വി. ശിവന്‍കുട്ടി
ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി.

ആറ്റിങ്ങല്‍| ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആറ്റിങ്ങല്‍ സബ് ഡിവിഷനില്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി.
ഗവ. കോളജ് മൈതാനത്ത് നടന്ന ചടങ്ങില്‍ 12 പ്ലാറ്റൂണുകളിലായി 264 വിദ്യാര്‍ഥികള്‍ പരേഡില്‍ അണിനിരന്നു. മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു.
---- facebook comment plugin here -----