governor
ഗവര്‍ണര്‍: പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമെന്ന് ഐ എന്‍ എല്‍
തുറന്നെതിര്‍ക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വരാത്തതിനെ ഇടതുപക്ഷ വിരോധമെന്നല്ല, ഭീരുത്വമെന്നാണ് വിളിക്കേണ്ടി വരികയെന്നും വഹാബ് പറഞ്ഞു.

കോഴിക്കോട് | ആര്‍ എസ് എസ് തിരക്കഥയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറിനെതിരെ വ്യാജാരോപണങ്ങളൂന്നയിച്ച് കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചെയ്തികളോട് നിസ്സംഗതയും മമതയും പുലര്‍ത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷവും ബാധ്യസ്ഥരാണ്. രാഷ്ട്രീയ സേവകരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി ജെ പിയിതര സര്‍ക്കാറുകളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുറന്നെതിര്‍ക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവരാത്തതിനെ ഇടതുപക്ഷ വിരോധമെന്നല്ല, ഭീരുത്വമെന്നാണ് വിളിക്കേണ്ടി വരികയെന്നും വഹാബ് പറഞ്ഞു.