Connect with us

Malappuram

സർക്കാർ പരിപാടികളിൽ മതേതര സ്വഭാവമുറപ്പാക്കണം: കേരള മുസ്‌ലിം ജമാഅത്ത്

ബഹുസ്വര സമൂഹത്തിൽ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാനാണ് അധികാരികൾ ശ്രമിക്കേണ്ടത്

Published

|

Last Updated

മഞ്ചേരി | കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിപാടികളിൽ പൂർണ്ണമായും മതേതര സ്വഭാവമുറപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല ക്യാബിനറ്റ് അസംബ്ലി ആവശ്യപ്പെട്ടു. ബഹുസ്വര സമൂഹത്തിൽ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാനാണ് അധികാരികൾ ശ്രമിക്കേണ്ടത്. ഒരു തരത്തിലുമുള്ള മതപരമായ അടയാളങ്ങളും പ്രദർശിപ്പിക്കുന്ന പ്രവണത പൂർണ്ണമായും ഒഴിവാക്കപ്പെടണമെന്നും ക്യാബിനറ്റ് ആവശ്യപ്പെട്ടു.

സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരിയുടെ പ്രാർത്ഥനയോടെയാണ് ക്യാബിനറ്റ് അസംബ്ലിക്ക് തുടക്കമായത്. ജാമിഅ ഹികമിയ ക്യാമ്പസിൽ നടന്ന സംഗമം ജില്ല ഉപാദ്ധ്യക്ഷൻ കെ.കെ.എസ് തങ്ങളുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനംചെയ്തു.

ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി സമാപന സന്ദേശം നൽകി. സംഘാടനം, ഭരണനിർവ്വഹണം, പ്രബോധനം, ക്ഷേമ പ്രവർത്തനങ്ങൾ, സ്ഥാപനകാര്യം എന്നീ ക്ലാസുകൾക്ക് മുഹമ്മദ് പറവൂർ, പി.കെ.മുഹമ്മദ് ബശീർ , കെ.അലവി ക്കുട്ടി ഫൈസി എടക്കര, എ അലിയാർ, എ.പി. ബശീർ ,കുഞ്ഞു കുണ്ടിലങ്ങാടി നേതൃത്വം നൽകി.

ജില്ല മെന്റർ ജി. അബൂബക്കർ , സി.കെ.യു മൗലവി കെ.പി. ജമാൽ കരുളായി, യൂസ്ഫ് ബാഖവി പ്രസംഗിച്ചു. പന്ത്രണ്ട് സോണുകളിൽ നിന്നുള്ള 144 സോൺ ക്യാബിനറ്റ് അംഗങ്ങളാണ് സംബന്ധിച്ചത്. ശേഷിക്കുന്ന 11 സോണുകളുടെ സംഗമം നാളെ (ഞായർ ) വെട്ടിച്ചിറ മജ്മഅ് ക്യാമ്പസിൽ നടക്കും.

Latest