Connect with us

Kerala

ശമ്പളത്തിലെ അപാകത, അധ്യാപകരുടെ കുറവ്; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പ്രതിഷേധം ഇന്ന്

മെഡിക്കല്‍ കോളജുകളില്‍ കെജിഎംസിടിഎ ധര്‍ണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.

Published

|

Last Updated

തിരുവനന്തപുരം| മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ എന്നീ വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്. മെഡിക്കല്‍ കോളജുകളില്‍ കെജിഎംസിടിഎ ധര്‍ണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും. മറ്റിടങ്ങളില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് വിവരം. രാവിലെ പത്തരയ്ക്ക് മാര്‍ച്ചും ധര്‍ണയും ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ മെഡിക്കല്‍ കോളജുകളില്‍ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎ യുടെ പരാതി. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് താല്‍ക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്നാണ് സംഘടന കുറ്റപ്പെടുത്തുന്നത്. ഇന്നലെ വിഷയത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒപി സേവനങ്ങള്‍ നിര്‍ത്തിവച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

 

 

Latest