Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്
മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപ

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്.
മെയ് 5ന് സര്‍വകാല റെക്കോര്‍ഡിലായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. അതാണ് ഇപ്പോള്‍ 45000ത്തിന് താഴെ എത്തി നില്‍ക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞ് 5600 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4625 രൂപയുമായി.
---- facebook comment plugin here -----