Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

ഒരു പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ആദ്യമായി സ്വര്‍ണവില 50,000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50,200 രൂപയാണ്.

ഇന്നലെ ഒരു പവന് 50,400 രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5240 രൂപയുമാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.