gold
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും കടപ്പത്ര ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്
കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും കടപ്പത്ര ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവല്‍ ഫ്യൂച്ചേഴ്സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.
---- facebook comment plugin here -----






