National
ഇറാന്‍-യു.എസ്. സംഘര്‍ഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍
ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് സാധ്യതയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് കാരണം.
ന്യൂഡല്‍ഹി| ഇറാന്‍-യു.എസ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, സ്വിസ് തുടങ്ങിയ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍, ദുബായ്, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഫ്രാന്‍സ് ദുബായിലേക്കുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് അറിയിച്ചു. ഡച്ച് എയര്‍ലൈനായ കെഎല്‍എം ഇറാനും ഇറാഖും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. ലുഫ്താന്‍സ ഇസ്രയേലിലേക്ക് പകല്‍ സമയ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അനുവദിക്കുന്നത്.
ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് സാധ്യതയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് കാരണം. യുഎസ് നാവികപ്പട ഇറാനിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സൈനിക നടപടിയ്ക്ക് സാധ്യത കുറവാണെന്ന് ട്രംപ് ആദ്യം സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ട്രംപ് മാറ്റിപ്പറയുകയായിരുന്നു. കഴിഞ്ഞ ആഴ്ച യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള ഭയം കാരണം ഇറാന്‍ നാല് മണിക്കൂറിലധികം അതിന്റെ വ്യോമാതിര്‍ത്തി അടച്ചിട്ടിരുന്നു. ഇത് ലോകമെമ്പാടുമുള്ള വിമാനങ്ങളെ ബാധിച്ചിരുന്നു.





