Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 395 ഗ്രാം
ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ പിറകിലെ സീറ്റിനടുത്തുള്ള പാനലിന്റെ അടിയില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
		
      																					
              
              
            കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. വിമാനത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച, 22.44 ലക്ഷം രൂപ വിലവരുന്ന 395 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇന്ന് രാവിലെ ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ പിറകിലെ സീറ്റിനടുത്തുള്ള പാനലിന്റെ അടിയില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

